കോഴിക്കറി (ബാച്ചലര്‍ സ്റ്റൈല്‍)
കോഴി- 1
പച്ചമുളക്- 6 എണ്ണം
വെളുത്തുള്ളി - 15 എണ്ണം
വലിയ ഉള്ളി - 6 എണ്ണം
തക്കാളി- 4 എണ്ണം
മഞ്ഞള്‍ (1 ടീ സ്പൂണ്‍)
ചിക്കന്‍ മസാല (4 ടീ സ്പൂണ്‍)
കുരുമുളക് പൊടി (1 ടീ സ്പൂണ്‍)
ഇഞ്ചി (വലിയ കഷണം)
കറിവേപ്പില (ആവശ്യത്തിന്)
മല്ലിയില (ആവശ്യത്തിന്)
ഉപ്പ് (ആവശ്യത്തിന്)
പാകം ചെയ്യേണ്ട വിധം:
കോഴി ആവശ്യത്തിനു വലിപ്പത്തില്‍ മുറിച്ച് വൃത്തിയാക്കി അതില്‍ ഇറച്ചി മസാല, മഞ്ഞള്‍ ഉപ്പ് എന്നിവ പുരട്ടി വെക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുറച്ച് കറിവേപ്പില, ഒരു കഷ്ണം തക്കാളി, കുരുമുളക് പൊടി ഇവ ചേര്‍ത്ത് നന്നായിഅരച്ചു വെക്കുക
ചെറുതായി അരിഞ്ഞെടുത്ത ഉള്ളി വെളിച്ചെണ്ണയില്‍ നന്നായി വാട്ടി എടുക്കുക. നന്നായി വെന്ത് കഴിയുമ്പോള്‍ അതില്‍ തക്കാളി ചേര്‍ത്ത് വീണ്ടും വാട്ടിയെടുക്കണം. ഇതിലേക്ക് അരച്ചു വച്ച ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. അല്പസമയത്തിനു ശേഷം കോഴിഅരിഞ്ഞിട്ടത് കൂടെ ചേര്‍ത്ത് നന്നായി ഇളക്കി വേവിച്ചെടുത്തശേഷം ഉപയോഗിക്കാം.
എരിവ് കുറവു വേണ്ടവര്‍ പച്ചമുളകിന്റെ എണ്ണം കുറച്ചാല്‍ മതിയാകും.
Thursday, September 24, 2009
Subscribe to:
Comments (Atom)